Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsരാജിവയ്ക്കുമെന്ന പ്രചാരണം...

രാജിവയ്ക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം : കെ. ജയകുമാർ

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലുള്ള കാലാവധി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജയകുമാർ പറഞ്ഞു.

ദേവസ്വം മന്ത്രിയുമായുള്ളത് പറഞ്ഞുതീർക്കേണ്ട ചില വിഷയങ്ങൾ മാത്രമാണെന്നും നിലവിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണമാണെന്നും വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചില ഘട്ടങ്ങളിൽ നിരാശകളുണ്ടാകാമെന്നും ജയകുമാർ സൂചിപ്പിച്ചു.

എന്നാൽ മന്ത്രിക്കും ദേവസ്വം ബോർഡിനും ഇടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശയങ്ങൾ കൈമാറുന്നതിനിടെ എന്തെങ്കിലും പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അത് പരസ്പരം പറഞ്ഞ് മനസ്സിലാക്കുമെന്നും ജയകുമാർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയിൽ തീപിടുത്തം

കോഴിക്കോട് : കോഴിക്കോട് കൊളങ്ങരപ്പീടികയിൽ പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു.എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്.ഇന്ന് പുലർച്ചെ 1.20 നാണ് അപകടം ഉണ്ടായത്.ഷെഡ്...

പത്തനംതിട്ട ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകള്‍

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ക്യാമ്പുകളുടെ എണ്ണം എട്ടായി. തിരുവല്ല താലൂക്കില്‍ ആറും മല്ലപ്പള്ളി, കോന്നി താലൂക്കുകളില്‍ ഒന്നു വീതം ക്യാമ്പുകളാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി...
- Advertisment -

Most Popular

- Advertisement -