Thursday, July 17, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramസൗന്ദര്യമില്ല,ജോലിയില്ല :...

സൗന്ദര്യമില്ല,ജോലിയില്ല : ഭർതൃപീഡനത്തിൽ യുവതി ആത്‍മഹത്യ ചെയ്‌തെന്ന് ആരോപണം

മലപ്പുറം : എളങ്കൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭർതൃപീഡനം ആരോപിച്ച് കുടുംബം .പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ (25) കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. സൗന്ദര്യവും ജോലിയുമില്ലെന്നും സ്ത്രീധനം കുറവാണ് എന്നും കുറ്റപ്പെടുത്തി വിഷ്ണുജയെ ഭര്‍ത്താവ് പ്രഭിൻ പീഡിപ്പിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നു.പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു.ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ്...

അതിതീവ്ര ന്യുന മർദ്ദം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

കോട്ടയം : സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും...
- Advertisment -

Most Popular

- Advertisement -