Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsലോകകപ്പ് ഫുട്ബോൾ...

ലോകകപ്പ് ഫുട്ബോൾ ഫൈനൽ : പവർ കട്ട് ഒഴിവാക്കാൻ അധിക വൈദ്യുതി വാങ്ങും: മന്ത്രി സണ്ണി ജോസഫ് 

തിരുവനന്തപുരം:ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്ന സമയത്ത് പവർകട്ട് ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഇതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി വാങ്ങുമെന്ന് സണ്ണി ജോസഫ് കോട്ടയത്ത് പറഞ്ഞു.  വൈദ്യുതി ഉപഭോഗത്തിൽ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.

ദീർഘകാല അടിസ്ഥാനത്തിൽ മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ആര്യാടൻ മുഹമ്മദ് ഉണ്ടാക്കിയ കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ജനങ്ങൾ വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണം. യുഡിഎഫ് കാലത്ത് മാത്രമാണ് പവർകട്ട് ഉണ്ടാകുന്നത് എന്നത് രാഷ്ട്രീയ ആരോപണം. ഏപ്രിൽ മാസത്തിൽ അടക്കം പവർകട്ട് ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവല്ല: എം സി റോഡിലെ തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.45 മണിയോടെ...

കെ.ആർ. നാരായണന്റെ അർധകായ പ്രതിമ മന്ത്രി ആർ ബിന്ദു അനാച്ഛാദനം ചെയ്തു

കോട്ടയം: കെ .ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന് അരികുവൽക്കരിക്കപ്പെട്ടവരെ സവിശേഷമായി ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -