അടൂർ : പഴകുളം ഭവദാസൻ മുക്കിൽ നിന്നും 1.3 ഗ്രാം കഞ്ചാവുമായി കൗമാരക്കാരനെ അടൂർ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങൾ കുട്ടിയിൽ നിന്നും പോലീസ് ചോദിച്ചറിഞ്ഞു.
അമ്മയെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും നിയമനടപടികൾ കൈകൊള്ളുകയും ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് തുടർനടപടികൾ കൈക്കൊള്ളും. എസ് ഐക്കൊപ്പം സി പി ഓമാരായ ശ്യാം, രാഹുൽ, നിതിൻ എന്നിവരാണ് ഉണ്ടായിരുന്നത്.