Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപതിമൂന്നുകാരിയെ പീഡിപ്പിച്ച്...

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക്  ജീവപര്യന്തവും 3,85,000 രൂപ പിഴയും

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിക്ക് 8 ജീവപര്യന്തവും 3,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡിഷണൽ സെഷൻസ് ഒന്ന് കോടതി. ബലാൽസംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും രജിസ്റ്റർ ചെയ്ത കേസിൽ കോന്നി മുതുപേഴുങ്കൽ സ്വദേശി സന്തോഷ്(48)നെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം. 2021 നവംബർ 5 ന് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി ജി പി  ജയകൃഷ്ണന്റേതാണ് വിധി.

2021 മാർച്ച്‌ ഒന്നുമുതൽ പല ദിവസങ്ങളിൽ കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  കേസ് രജിസ്റ്റർ ചെയ്തത് എസ് ഐ വി എസ് കിരണും, അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ കോന്നി പോലീസ് ഇൻസ്‌പെക്ടർ ജി അരുണുമായിരുന്നു

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ . ജെയ്സൺ മാത്യുവും, സ്മിത പി ജോണും കോടതിയിൽ ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന്

ചണ്ഡീഗഢ് : ഹരിയാനയിൽ നയാബ് സിംഗ് സെയ്‌നി സർക്കാരിന്റെ സത്യപ്രതിജ്ഞ 17 ന് നടക്കും .പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കും. പഞ്ച്കുളയിലെ പരേഡ് ഗ്രൗണ്ടില്‍...

ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : ബിജെപി ഇലന്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇലന്തൂർ കുടയാറ്റു തറയിൽ കെ.പി. മനോജ് കുമാറിനെ (53)യാണ് ഇന്ന് രാവിലെ വല്യവട്ടത്തെ കുടുംബക്ഷേത്രത്തിന് സമീപം തൂങ്ങി...
- Advertisment -

Most Popular

- Advertisement -