Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഓണപ്പൂജകൾ :...

ഓണപ്പൂജകൾ : ശബരിമല നട ഇന്ന് തുറക്കും

ശബരിമല: ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട് 5.30-ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.

തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി പകരും. തിരുവോണസ്സദ്യ ദേവസ്വംബോർഡ് നേരിട്ട് നടത്തുന്നുവെന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്. വഴിപാടുകളുടെയും ദാനങ്ങളുടെയും പേരിൽ നടക്കുന്ന പണപ്പിരിവുകൾ തടയുകയെന്ന ലക്ഷ്യമാണ് ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്താൻ കാരണം. മുൻവർഷങ്ങളിൽ ഉത്രാടം, ചതയം നാളുകളിലും സദ്യയുണ്ടായിരുന്നു. 28-ന് രാത്രി 10-ന് നട അടയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പുഷ്പോൽസവത്തിന് തുടക്കമായി

തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ തിരുവല്ല പുഷ്പോൽസവം അഡ്വ മാത്യു ടി.തോമസ് എം.എൽ.എ. ഉൽഘാടനം ചെയ്തു. തിരുവല്ലായുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതിൽ ഒന്നാണ് പുഷ്പോൽസവമെന്ന് അദ്‌ദേഹം പറഞ്ഞു. സൊസൈറ്റി  പ്രസിഡന്റ് അഡ്വ.കെ.പ്രകാശ് ബാബു...

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും ഇന്തോനേഷ്യയിൽ 303 പേർ മരിച്ചു. രാജ്യത്ത് കനത്ത നാശം വിതച്ചാണ് പ്രകൃതിയുടെ സംഹാര താണ്ഡ‍വം. 279 പേരെ കാണാതായി. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. ഇന്തോനേഷ്യ,...
- Advertisment -

Most Popular

- Advertisement -