Friday, October 16, 2026
No menu items!

subscribe-youtube-channel

HomeCareerവ്യോമസേനയിലേക്കുള്ള അഗ്‌നിവീര്‍വായു...

വ്യോമസേനയിലേക്കുള്ള അഗ്‌നിവീര്‍വായു രജിസ്‌ട്രേഷന്‍ എട്ടിന് ആരംഭിക്കും

ആലപ്പുഴ: ഇന്ത്യന്‍ വ്യോമസേനയില്‍ അഗ്‌നിവീര്‍വായു 2025 റിക്രൂട്ട്‌മെന്റിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ എട്ടിന് ആരംഭിക്കും. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. https://https://agnipathvayu.cdac.in സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജൂലൈ 28. ഓണ്‍ലൈന്‍ പരീക്ഷ ഒക്ടോബര്‍ 18ന്.

വിദ്യാഭ്യാസ യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈല്‍/കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രുമെന്റേഷന്‍ ടെക്നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം.

അപേക്ഷകര്‍ പ്ലസ്ടു/ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടാത്ത ഡിപ്ലോമ/വൊക്കേഷണല്‍ കോഴ്സ് പഠിച്ചവര്‍ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയവർ ആയിരിക്കണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂരില്‍ പത്താംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേർ കസ്റ്റഡിയിൽ

മലപ്പുറം : നിലമ്പൂരിൽ പത്താംക്ലാസ് വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വൈദ്യുതി കെണിവെച്ചവര്‍ കസ്റ്റഡിയില്‍.വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇവര്‍ കെണിയൊരുക്കിയത്. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് വിവരം....

ഗതാഗതം നിരോധിച്ചു

തകഴി : കുട്ടനാട് നിയോജക മണ്ഡലത്തിലെ പുളിങ്കുന്ന് കുമ്പളംചിറ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ മേയ് 12 മുതല്‍ 22 വരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി  തകഴി പൊതുമരാമത്ത് പാലം വിഭാഗം അസി എഞ്ചിനീയര്‍...
- Advertisment -

Most Popular

- Advertisement -