Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും  വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു.

ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോർഡിന്‍റെ  പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ  ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തു കൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി.

സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും  പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും  കോടതി ചോദിച്ചു. ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വേണമെന്നും കോടതി  ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൊസാഞ്ചലസിൽ വീണ്ടും കാട്ടുതീ : 31,000 പേരെ മാറ്റി പാർപ്പിക്കും

വാഷിംഗ്‌ടൺ : ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്താണ് പുതിയ കാട്ടുതീ .രണ്ട് മണിക്കൂർ കൊണ്ട് 5,000 ഏക്കർ സ്ഥലമാണ് കത്തിനശിച്ചത്.വന്‍ നാശത്തിന് കാരണമായ കാട്ടുതീയ്‌ക്ക് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോസ്...

തൃശ്ശൂരിൽ കാർ ബൈക്കിലിടിച്ച് കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ വീണ്ടും വാഹന അപകടം.കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന (24), മകൻ എമിൽ...
- Advertisment -

Most Popular

- Advertisement -