Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന മയക്ക് മരുന്ന് കള്ളക്കടത്ത് സംഘത്തലവൻ പിടിയിൽ

പത്തനംതിട്ട: അന്തർ സംസ്ഥാന ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയായ വിദേശ പൗരനെ പന്തളം പോലീസ് ഡൽഹിയിൽ നിന്ന്  പിടികൂടി. നൈജീരിയൻ സ്വദേശിയായ സാമുവൽ ക്ലെഫ്സൺ ഒകാഫോർ എന്ന ആളാണ് പിടിയിലായത്. കാറിൻ്റെ ഡീസൽ ടാങ്കിൽ കടത്തിക്കൊണ്ട് വന്ന 395.296 ഗ്രാം, എം ഡി എം എ. പിടികുടിയ കേസിൻ്റെ തുടരന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 15 നാണ് പന്തളം വലിയപാലത്തിന് സമീപം വച്ച് കാറിൻ്റെ ഡീസൽ ടാങ്കിൽ ഒളിച്ച് കടത്തിയ, 395. 296 ഗ്രാം എം ഡി എം എ, പന്തളം പോലീസും ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് ഷാ, രണ്ടാം പ്രതി ഷംനാദ് എന്നിവരെ സംഭവ സ്ഥലത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന നടന്നത്. കസ്റ്റഡിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്ക് മരുന്ന് വിതരണ ശൃഖലയുടെ പ്രധാനിയിലേക്ക് എത്തിച്ചേരാനായതെന്ന്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ, ഡി വൈ എസ് പി മാരായ കെ എസ് പ്രകാശ്, വി എസ് പ്രദീപ് കുമാർ, പന്തളം എസ് എച്ച് ഓ വി സജീഷ് കുമാർ, എസ് ഐ മാരായ മനീഷ് , യു വി വിഷ്ണു, എ എസ് ഐ ഷൈൻ, സി പി ഓ മാരായ അൻവർ ഷാ, രണ്ജിത്ത്, ശ്രീരാജ്, ജിതിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കശ്മീരിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം

ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. ഇരുപതിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം .ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം. പെഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ട്രക്കിം​ഗിന് എത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഒരു...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ വായനപക്ഷാചരണം സംഘടിപ്പിച്ചു

തിരുവല്ല : വായന പക്ഷാചരണത്തോടെ അനുബന്ധിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്തും പഞ്ചായത്ത് ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ വായനപക്ഷാചരണവും സ്കൂൾ കുട്ടികൾക്ക് പുസ്തകം പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം  തോമസ് ഉദ്ഘാടനം ചെയ്തു. വൈസ്...
- Advertisment -

Most Popular

- Advertisement -