ചെങ്ങന്നൂർ: എറണാകുളം– കോട്ടയം–ചെങ്ങന്നൂർ–കായംകുളം–കൊ
മധ്യതിരുവിതാംകൂറിലെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിയാണിത്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് ദിവസേന ജോലിക്കും പഠനത്തിനുമായി യാത്ര ചെയ്യുന്നവരാണ് പുതിയ ട്രെയിനിനായി കാത്തിരിക്കുന്നത്.
കേരളത്തിൽ റെയിൽവേ യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ നിലവിലുള്ള ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പുതിയ സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ.
വൈകിട്ട് അഞ്ചിന് ശേഷമുള്ള എറണാകുളം–കോട്ടയം–കായംകുളം റൂട്ടിലെ ട്രെയിൻ യാത്രാദുരിതം രൂക്ഷമാണ്. വേണാട്, പാലരുവി എക്സ്പ്രസുകളിൽ കയറാൻ കഴിയാത്തവിധം തിരക്കാണ് അനുഭവപ്പെടുന്നത്. പല സ്റ്റേഷനുകളിലും യാത്രക്കാർ ട്രെയിനിൽ കയറാൻ ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ട്.
ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ റോഡ് ഗതാഗതത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയുകയും റെയിൽവേയെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ട്രെയിനുകളിലെ തിരക്ക് അതി രൂക്ഷമായി. സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ യാത്ര ചെയ്യേണ്ടിവരുന്നു. തിരക്കിനിടയിൽ ഫുട്ബോർഡ് യാത്രയും അപകടസാധ്യത ഉയർത്തുന്നുണ്ട്.
വേണാടിനും പാലരുവിക്കും തൊട്ടുമുമ്പായി ഒരു മെമു സർവീസ് ആരംഭിക്കാനുള്ള നിർദേശത്തിന് റെയിൽവേ തത്ത്വത്തിൽ അംഗീകാരം നൽകിയതായാണ് അറിയുന്നത്. എന്നാൽ സർവീസ് ആരംഭിക്കുന്നതിനുള്ള അന്തിമ മന്ത്രിതല അംഗീകാരം ഇനിയും ലഭിക്കേണ്ടതുണ്ട്.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് തന്നെ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും തീയതി സംബന്ധിച്ച് അന്തിമ വ്യക്തത വന്നിട്ടില്ലെന്നും എംപി സൂചിപ്പിച്ചു. പുതിയ മെമു സർവീസ് കൊല്ലം വരെ മാത്രമായി പരിമിതപ്പെടുത്താതെ പുനലൂർ വരെ നീട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്
കൊല്ലം–ചെങ്കോട്ട റൂട്ടിൽ ഗേജ് മാറ്റത്തിനു ശേഷം നഷ്ടപ്പെട്ട ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഈറോഡിലേക്കും തിരുനെൽവേലിയിലേക്കുമുള്ള ട്രെയിനുകൾ ഉൾപ്പെടെ കൂടുതൽ സർവീസുകൾ അനുവദിക്കുന്നതിനായി സമ്മർദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.





