Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള വള്ളസദ്യ...

ആറന്മുള വള്ളസദ്യ : ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും: അബിന്‍ വര്‍ക്കി എംഎല്‍എ

ആറന്മുള: ആറന്മുള  വള്ളസദ്യ, ഉതൃട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ഏറെ ആകര്‍ഷകവും ചരിത്ര പ്രസിദ്ധവുമാണ് ആറന്മുള വള്ളസദ്യ. ടൂറിസം വകുപ്പുമായി ചേര്‍ന്ന് വള്ളസദ്യയ്ക്ക് പ്രത്യേക ലോഗോ തയ്യാറാക്കും.

വിനോദ സഞ്ചാരികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ ഹെല്‍പ് ഡെസ്‌ക് ഒരുക്കും. വള്ളസദ്യക്ക് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു. ആറന്മുള വള്ളസദ്യ, ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ.

വള്ളസദ്യയുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കുടിവെള്ളശുദ്ധത ഉറപ്പാക്കും. കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കും. വള്ളസദ്യയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കും. മെഡിക്കല്‍ ടീമും ആംബുലന്‍സ് സൗകര്യവും മുഴവുന്‍ സമയവും ഉറപ്പാക്കും.

യൂണിഫോമിലുള്ള പോലിസുകാര്‍ക്ക് പുറമെ മഫ്തിയിലും വനിത പോലിസ് അടക്കമുള്ള ഉദ്യോഗസ്ഥരുണ്ടാകും. ഡ്രോണ്‍ നിരീക്ഷണം, സിസിടിവി എന്നിവ ഏര്‍പ്പെടുത്തും. ജലമേളയുമായി ബന്ധപ്പെട്ട ആറന്മുള, തോട്ടപ്പുഴശേരി ഭാഗങ്ങളില്‍ ഗാലറി, ബാരിക്കേഡ് എന്നിവ സ്ഥാപിക്കും. മഫ്തിയിലും അല്ലാതെയും എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം ഉണ്ടാകും.

കോഴഞ്ചേരി പുതിയ പാലത്തിന് താഴെ പമ്പ നദിയില്‍ അലക്ഷ്യമായി കൂട്ടിയിരിക്കുന്ന വസ്തുക്കള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ എംഎല്‍എ നിര്‍ദേശിച്ചു.എഡിഎമ്മിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത കണ്‍ട്രോള്‍ റൂം ആരംഭിക്കും. ഇതിനായി ഓരോ വകുപ്പുകളില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കും.

ഉത്രട്ടാതി ജലമേള, വള്ളസദ്യ, വഴിപാടുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറെ കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തി. ആറന്മുള ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകള്‍ ജൂലൈ 19 മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ്. ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 30 നും അഷ്ടമിരോഹിണി വള്ളസദ്യ സെപ്തംബര്‍ നാലിനും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

പത്തനംതിട്ട : മഴക്കാലം ആരംഭിക്കുന്നതോടെ വായുവിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം ജില്ലയില്‍ വര്‍ധിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി. ജലദോഷം, ഇന്‍ളുവന്‍സ , ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക്...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടെന്ന് യുഡിഎഫ്

തിരുവനന്തപുരം : ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ യോജിക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു .കുറ്റാരോപിതനായ എംഎൽഎയെ കോടതി വിധി വരുന്നതിനു മുൻപ് എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ...
- Advertisment -

Most Popular

- Advertisement -