Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗർഭസ്ഥ ശിശുവിന്റെ...

ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് സീൽ ചെയ്തു

തിരുവനന്തപുരം : ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ ആലപ്പുഴയിലെ രണ്ട് സ്‌കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു. സ്‌കാനിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പൂട്ടി സീൽ ചെയ്തത്.

നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോർഡുകൾ രണ്ട് വർഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാൽ അന്വേഷണത്തിൽ റെക്കോർഡുകൾ ഒന്നും തന്നെ ഒരു സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പിലെ വിദഗ്ധസംഘം നടത്തുന്ന പരിശോധനകൾക്കിടയിലാണ് റെക്കോർഡുകൾ ഉൾപ്പെടെയുള്ളവ സൂക്ഷിച്ചിട്ടില്ല എന്ന് കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു. ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന് ശേഷം പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യൻമാർക്ക് മേൽ പരിശുദ്ധ റൂഹാ ആവസിച്ചതിന്റെ ഓർമ്മപുതുക്കലാണ് പെന്തിക്കോസ്തി. ഉയിർപ്പിന്...

പരുമല പള്ളി തിരുനാൾ : നവംബർ മൂന്നിന് പ്രാദേശിക അവധി

തിരുവല്ല : പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് (തിങ്കൾ) ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ...
- Advertisment -

Most Popular

- Advertisement -