Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തിരഞ്ഞെടുപ്പ്:...

നിയമസഭാ തിരഞ്ഞെടുപ്പ്: തെറ്റായ രീതിയിലുള്ള ഡിജിറ്റൽ പ്രചാരണം നൽകരുത് – സൈബർ പോലീസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഡിജിറ്റൽ പ്രചാരണങ്ങൾക്കെതിരെ സൈബർ പോലീസ് നടപടി ശക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തത വരുത്തിയ കാര്യങ്ങളിൽ പോലും തെറ്റായ വ്യാഖ്യാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ്.

ആശയക്കുഴപ്പമുണ്ടാക്കുന്ന അനേകം സോഷ്യൽ മീഡിയ ലിങ്കുകൾ സൈബർ വിഭാഗം ഇതിനകം നീക്കം ചെയ്തു. നിയമവിരുദ്ധമായ ഉള്ളടക്കം പങ്കുവെക്കുന്ന അക്കൗണ്ടുകൾ പൂട്ടിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗം തടയാൻ അതത് കമ്പനികളുമായി സഹകരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്.

സ്ഥിരീകരിക്കാത്ത വാർത്തകൾ ഗ്രൂപ്പുകളിൽ പങ്കുവെക്കുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, ഡിജിറ്റൽ ഇടങ്ങളിലെ ഇടപെടലുകൾ അതീവ ജാഗ്രതയോടെ വേണമെന്ന് സൈബർ വിഭാഗം നിർദ്ദേശിച്ചു. ബോധപൂർവ്വം വ്യാജവാർത്തകൾ നിർമ്മിക്കുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പിൽ മാറ്റം:2 ജില്ലകളിൽ റെഡ് അലർട്ട് 8 ഇടത്ത് ഓറഞ്ച്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം.എറണാകുളം, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തെക്കൻ കേരളത്തിന് മുകളിലായി...

അടിയന്തര രക്ഷാപ്രവർത്തനം തുടരാനും ദുരിതാശ്വാസത്തിനുമായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി

റാന്നി: റാന്നിയിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും പെട്ടെന്ന് വെള്ളം ഉയരുകയും വെള്ളക്കെട്ട് ഒഴുകിപ്പോകാതിരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരാനും  ദുരിതാശ്വാസത്തിനുമായി പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും മുഖ്യമന്ത്രി വി.ഡി. സതീശൻ...
- Advertisment -

Most Popular

- Advertisement -