Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി ഉപഭോഗം...

വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് : 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് നടപടി.

കടുത്ത വേനലിൽ എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം വർദ്ധിച്ചതാണ് വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കിയത്. ഇതിന്റെ ഭാഗമായി രാത്രികാലങ്ങളിൽ 15 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി. വാക്കാൽ നിർദ്ദേശം നൽകി.

ഒരാഴ്ച മുൻപ് മലബാർ മേഖലയിൽ തുടങ്ങിയ നിയന്ത്രണങ്ങൾ ഇപ്പോൾ തിരുവിതാംകൂർ, കൊച്ചി മേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ 10 മുതൽ 15 മിനിറ്റ് വരെയാണ് നിലവിൽ വൈദ്യുതി മുടങ്ങുന്നത്. രാത്രി 7 മുതൽ 11 വരെയുള്ള പീക്ക് സമയങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഠനോപകരണ വിതരണം നടത്തി

ചങ്ങനാശേരി: ഗുരുധര്‍മ്മ പ്രചരണ സഭ തൃക്കൊടിത്താനം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കടമാന്‍ചിറ ഗവ. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. രക്ഷാധികാരി ടി.പി. മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. വി.എസ്....

ശബരിമല സ്വർണപ്പാളി കേസ് ; സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന

ശബരിമല : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സന്നിധാനത്ത് എസ്ഐടിയുടെ നിർണായക പരിശോധന. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന .സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കി മാറ്റി. ശേഖരിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പരിശോധന നടത്തും.പരിശോധനകൾക്ക്...
- Advertisment -

Most Popular

- Advertisement -