Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsറാന്നി ഗേറ്റ്...

റാന്നി ഗേറ്റ് ബാറിൽ സംഘർഷം: 2 പേരെ  പൊലീസ് പിടികൂടി

പത്തനംതിട്ട : റാന്നിയിലെ റാന്നി ഗേറ്റ് ബാറിൽ സംഘർഷം. ആക്രമണത്തിൽ
യുവാവിന്റെ ചുണ്ട് മറ്റൊരാൾ കടിച്ചു മുറിച്ചു. സംഭവത്തിൽ 2 പേരെ റാന്നി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.45 ന് ആണ് ബാറിൽ സംഘർഷം ഉണ്ടായത്. മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് വിജയന്റെ (32) ചുണ്ട് ആണ് കടിച്ചു മുറിച്ചത്. ആക്രമണം നടത്തിയ പരുത്തിക്കാവ് സ്വദേശികളായ വിഷ്ണു, ജേക്കബ് എന്നിവരെ അറസ്റ്റ് ചെയ്തതായി റാന്നി പൊലീസ് ഇന്ന് അറിയിച്ചു.

വിശാഖ് വിജയനെ വിദഗ്ധ ചികിത്സയ്ക്കായി റാന്നിയിലെ ആശുപത്രിയിൽ നിന്ന് തിരുവല്ലായിലെ സ്വകാര്യ മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. ചുണ്ട് തുന്നിച്ചേർത്തതായി ആശുപത്രി അധികൃതർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാലക്കാട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി : എസ്.ഐക്ക് പരിക്ക്

പാലക്കാട് : പാലക്കാട് ആര്യമ്പാവിൽ പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ്ഐയ്‌ക്കു പരുക്ക്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം .ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽ പെട്ടത് .ജീപ്പിലുണ്ടായിരുന്ന എസ്ഐ ശിവദാസന് സാരമായി പരിക്കേറ്റു. ഡ്രൈവർ...

സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട : സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയ്ക്ക് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാത്തവരെ ജനുവരി 25 ന് ശേഷം സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കില്ലെന്ന്...
- Advertisment -

Most Popular

- Advertisement -