Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsലഹരി വിരുദ്ധ...

ലഹരി വിരുദ്ധ സന്ദേശവുമായി നടത്തുന്ന ബിയോണ്ട് ദി മാപ്പ് യാത്രയുടെ ഫ്ലാഗ് ഓഫ്

തിരുവല്ല : ലഹരി വിരുദ്ധ സന്ദേശവുമായി എ ടി റോവേഴ്സ് നടത്തുന്ന ബിയോണ്ട് ദ മാപ്പ് സ്പിറ്റി എഡിഷൻ എന്ന പതിനായിരം കിലോമീറ്റർ യാത്രയുടെ ഫ്ലാഗ് ഓഫ് ചടങ്ങ് ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എ ടി റോവേഴ്സ് എന്ന ഡ്രൈവിംഗ് ക്ലബ്ബ് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് തിരുവല്ല എംഎൽഎ അഡ്വ മാത്യു ടി തോമസ്  നിർവഹിച്ചു .

കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി വൈ എസ് പി  അഷാദ് എസ് ലഹരി വിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.

എ ടി റോവേഴ്സ് എന്ന ക്ലബ്ബ് നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെയും ബിയോണ്ട് ദ മാപ്പ് റോഡ് ട്രിപ്പിന്റെ ലക്ഷ്യത്തെയും കുറിച്ച് ക്ലബ്ബ് പ്രസിഡൻറ്  എബ്രഹാം ജോർജ് തരകൻ വിശദീകരിച്ചു. ആശുപത്രി അസോ ഡയറക്ടർ ഡോ ജോൺ വല്യത്ത് സ്വാഗതം പറഞ്ഞു.

ട്രിപ്പിൽ പങ്കാളികളാകുന്നവർക്ക് വാഹനങ്ങളുടെ താക്കോൽ തിരുവല്ല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീ ഷിബി ടി ജെ കൈമാറി. റവ ഫാദർ തോമസ് വർഗീസ്, ശ്രീ രാജേഷ് ചാക്കോ, ശ്രീ ജാക്ക് ബെൻ വിൻസൻറ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

16 ഓളം എസ് യു വി  വാഹനങ്ങളിലായി 45 ഓളം പേർ പങ്കെടുക്കുന്ന റോഡ് ഡ്രൈവ് കർണാടക, ഗോവ, മുബൈ, ഗുജ്റാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹൈദരബാദ് വഴി ഏപ്രിൽ അവസാന ആഴ്ച്ചയോടുകൂടി തിരികെ കേരളത്തിൽ എത്തിച്ചേരും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 04-12-2025 Karunya Plus KN-600

1st Prize ₹1,00,00,000/- PY 598929 2nd Prize ₹30,00,000/- PW 658845 3rd Prize ₹5,00,000/- PX 209920 4th Prize ₹5,000/- 0357 1231 2018 2413 2667 3035 4200 4737 5099 5145...

നെൽകർഷക സംരക്ഷണ സമിതി  സംസ്ഥാന സമ്മേളനത്തിൽ  500 കർഷകരെ പങ്കെടുപ്പിക്കും

തിരുവല്ല : നെൽകർഷക സംരക്ഷണ സമിതി ( എൻ.കെ.എസ്. എസ്) ഒന്നാം സംസ്ഥാന സമ്മേളനത്തിൽ അപ്പർകുട്ടനാട്ടിൽ നിന്നും 500 കർഷകരെ പങ്കെടുപ്പിക്കാൻ അപ്പർകുട്ടനാട് നെൽ കർഷക സമിതി വാർഷികയോഗം തീരുമാനിച്ചു. ഈ മാസം...
- Advertisment -

Most Popular

- Advertisement -