Tuesday, November 3, 2026
No menu items!

subscribe-youtube-channel

Homemavelikkraനിയന്ത്രണം നഷ്ടപ്പെട്ട...

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ചു സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

മാവേലിക്കര : നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിച്ചു സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് (37) ആണ് മരിച്ചത്. കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു അപകടം.

ടിൻസി സഞ്ചരിച്ച സ്കൂട്ടറിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ടിൻസി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മാവേലിക്കരയിലുള്ള സ്കൂളിൽ രാവിലെ മക്കളെ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.  പൊലീസ് കേസെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം; ആലപ്പുഴ ജില്ലയിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കും

ആലപ്പുഴ: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ എത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന്   കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിൽ തീർത്ഥാടകർ പ്രധാനമായും എത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി...

റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം തള്ളിയ നിലയിൽ: സെക്രട്ടറി പോലീസിൽ പരാതി നല്കി

റാന്നി : റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം  തള്ളിയ നിലയിൽ. സംഭവത്തെ തുടർന്ന്  പഞ്ചായത്ത് സെക്രട്ടറി  റാന്നി പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ്   ചാക്കിൽ കെട്ടിയും, വാരി...
- Advertisment -

Most Popular

- Advertisement -