Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിൽ പകർച്ചവ്യാധി...

ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച നിലയിൽ : മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം അടൂർ ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അവലോകന യോഗം ചേർന്ന് ജില്ലയിലെ കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്തിരുന്നു. ജില്ല ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വകുപ്പുകളുടെ സഹകരണത്തോടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. മറ്റു രാജ്യങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ കൂടുതലായി പത്തനംതിട്ടയിൽ എത്തുന്നതിനാൽ തുടർന്നും ശ്രദ്ധ ആവശ്യമാണ്.

നമ്മുടെ രാജ്യം 2011 ൽ പോളിയോ വിമുക്തം എന്ന ചരിത്ര നേട്ടം കൈവരിച്ചു. അയൽ രാജ്യങ്ങളിൽ ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലാണ് ഇവിടെ വാക്സിനേഷൻ തുടരുന്നത്. വാക്സിനേഷനിൽ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

രണ്ടര വയസ്സുകാരി ആരാധ്യയ്ക്ക് രണ്ടു തുള്ളി വാക്സിൻ നൽകി ജില്ലയിലെ പോളിയോ ഇമ്മ്യൂണൈസേഷൻ പ്രവർത്തനത്തിന് മന്ത്രി തുടക്കം കുറിച്ചു. സി വി ശാന്തകുമാർ എംഎൽഎ അധ്യക്ഷനായി. ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെയുളള  47,739 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകിയത്. ഇതിനായി 967 ബൂത്തുകള്‍ സജ്ജീകരിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

ചങ്ങനാശ്ശേരി :  മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ നിയന്ത്രണം വിട്ട കാർ വാഹനങ്ങളിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക്...

Kerala Lotteries Results : 12-03-2025 Fifty Fifty FF-132

1st Prize Rs.1,00,00,000/- FS 375864 (KOZHIKKODE) Consolation Prize Rs.8,000/- FN 375864 FO 375864 FP 375864 FR 375864 FT 375864 FU 375864 FV 375864 FW 375864 FX 375864...
- Advertisment -

Most Popular

- Advertisement -