Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂർ മഹാദേവ...

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് 

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് 17ന് നടക്കും. സംക്രമ മുഹൂർത്തമായ നാളെ ഉച്ചയ്ക്ക് 1.47 ന് ‘അറുനാവുഴക്ക്’ നെയ്യ് ദേവന് അഭിഷേകം ചെയ്യും. തുടർന്നു സമ്പൂർണ നെയ്യഭിഷേകം നടക്കും. നമസ്കാര മണ്ഡപത്തിൽ സ്വർണകലശത്തിൽ നിറച്ച നെയ്യ് പൂജിച്ച ശേഷം ക്ഷേത്രത്തിനു പ്രദക്ഷിണവും നടത്തിയ ശേഷമാകും നെയ്യാട്ട്.

ഇതേ മുഹൂർത്തത്തിൽ തന്നെ മഹാദേവ ക്ഷേത്രത്തിൻ്റെ മൂലസ്‌ഥാനമായ കുന്നത്ത് മഹാദേവ ക്ഷേത്രത്തിലും നെയ്യാട്ട് നടക്കും.ആചാരപ്രകാരം കാഞ്ഞിരപ്പള്ളി ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഇന്നു നെയ്യ് എത്തിക്കും. ഈ നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക.

ഭക്തർക്ക് വഴിപാടായും നെയ്യ് സമർപ്പിക്കാം. മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നുമാണ് തുലാസംക്രമ നെയ്യാട്ടിനുള്ള നെയ്യ് സമർപ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വായനവാരാഘോഷം : വിദ്യാർഥികൾ ഗ്രന്ഥശാലാസന്ദർശനം നടത്തി

തിരുവല്ല : വായനദിനവുമായി ബന്ധപ്പെട്ട് മന്നൻകരച്ചിറ ഗവ. യുപി സ്കൂളിൽ നടന്നു വരുന്ന വായനവാരാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ മന്നൻകരച്ചിറ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. അധ്യാപകരായ ഷിജു പി ചാക്കോ, ആഷിനാ അഷറഫ്, അനിഴ...

അതിശക്ത മഴ : വയനാട്ടിൽ റെഡ് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്...
- Advertisment -

Most Popular

- Advertisement -