Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsപാവപ്പെട്ട റിയൽ...

പാവപ്പെട്ട റിയൽ എസ്റ്റേറ്റ് കൺസൾട്ടന്മാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണം –  ചിറ്റയം ഗോപകുമാർ

പത്തനംതിട്ട: റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന പാവപ്പെട്ട റിയൽ എസ്റ്റേറ്റ് കൺസൾട്ടന്മാരുടെ ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്ന്  ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ കൺവെൻഷൻ കണ്ണങ്കര പെൻഷൻ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ടെക്നോളജികൾ ഉപയോഗിക്കാൻ കൺസൾട്ടന്മാർ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട്  സത്യൻ കണ്ണങ്കര അധ്യക്ഷത വഹിച്ചു.

പ്രശസ്ത വാസ്തു വിദഗ്ദൻ ഡോക്ടർ രമേശ് ശർമ മുഖ്യപ്രഭാഷണം നടത്തി.പത്തനംതിട്ട നഗരസഭ ചെയർമാൻ  സക്കീർ ഹുസൈൻ അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മാറ്റപ്പള്ളി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോസ് വിക്ടർ, ജില്ലാ ജനറൽ സെക്രട്ടറി  ലിജോ മാത്യു തുടങ്ങിയവർ  പ്രസംഗിച്ചു .

ഭാരവാഹികൾ : ജില്ലാ പ്രസിഡൻ്റ്  സത്യൻ കണ്ണങ്കര, ജില്ലാ ജനറൽ സെക്രട്ടറി  ലിജോ മാത്യു എന്നിവർ  തുടരും. ജില്ലാ ട്രഷററാർ കെജി ബിനു, വൈസ്പ്രസിഡണ്ടുമാരാർ ലാൽ നന്ദാവനം, സുരേഷ് ബാബു, ജില്ലാ സെക്രട്ടറിമാരാർ ഹരികൃഷ്ണൻ, സുമാ രവി എന്നിവരെയും തെരഞ്ഞെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുളനടയിൽ ടൂറിസ്റ്റ് ബസ്സും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: നിരവധി പേർക്ക് പരിക്ക്

പന്തളം : എം സി റോഡിൽ കുളനട ഓർത്തഡോക്സ് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ  45 ഓളം യാത്രക്കാരുമായി മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എമറാൾഡ് ...

ലോകകപ്പ് ഫുട്ബോൾ : പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ

ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് പോർച്ചുഗൽ.ക്രൊയേഷ്യയെ 2-1 ന് തകർത്താണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ എത്തിയത്.മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ച ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ വീഴുകയായിരുന്നു. പ്രീ...
- Advertisment -

Most Popular

- Advertisement -