Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമെഡിക്കല്‍ കോളജിൽ...

മെഡിക്കല്‍ കോളജിൽ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം  കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന.

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ പ്രതിഷേധിച്ച് സമരം കൂടുതല്‍ ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന.

അധിക അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും കൂട്ടരാജി സമര്‍പ്പിക്കാനും തീരുമാനിച്ചു. രാജിവെക്കുന്ന അധിക ചുമതലകളുടെ കോളജ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് തിങ്കളാഴ്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.

നിലവില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാര സമരം 32 ദിവസം പിന്നിട്ടു. ഒ.പി. ബഹിഷ്‌കരണവും അക്കാദമിക് ബഹിഷ്‌കരണവും 11-ാം ദിവസത്തിലേക്കും കടന്നു. ശസ്ത്രക്രിയകളുടെ ബഹിഷ്‌കരണം ഇന്നലെ എട്ടാം ദിവസം പിന്നിട്ടു.

അതേസമയം പ്രശ്‌നപരിഹാരത്തിനായി ധനമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അതിനിടെ, മെഡിക്കല്‍ കോളജിലേക്ക് ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയ ബഹിഷ്‌കരണം മാത്രമെന്ന് പറയുമ്പോഴും സമരം ആഴ്ചകള്‍ പിന്നിട്ടതോടെ ശസ്ത്രക്രിയയ്‌ക്ക് തീയതി അടുത്തു കൊണ്ടിരിക്കുന്ന രോഗികളും ബുദ്ധിമുട്ടിലായിരിക്കുകയാണ്. സമരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി : ഭാര്യയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു

ആലപ്പുഴ : ആലപ്പുഴയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ജീവനൊടുക്കി.ആര്യാട് പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് തൂങ്ങിമരിച്ചത് .ഇന്ന് പുലർച്ചെയായിരുന്നു സംഭവം . ശ്രീകണ്ഠന്റെ കിടപ്പുരോഗിയായ ഭാര്യ ഓമനയ്‌ക്ക് (73) ഗുരുതരമായി...

നെടുമ്പാശ്ശേരിയില്‍ മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപമുള്ള മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു.രാജസ്ഥാന്‍ സ്വദേശികളുടെ മകന്‍ റിതാന്‍ ജാജുവാണ് മരിച്ചത്.കേരളത്തിലേക്ക് വിനോദയാത്രവന്ന സംഘത്തില്‍പ്പെട്ട കുട്ടിയാണ്‌. മാതാപിതാക്കൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മൂത്ത കുട്ടിക്ക്...
- Advertisment -

Most Popular

- Advertisement -