Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളം ബ്രോഡ്‌വേയില്‍...

എറണാകുളം ബ്രോഡ്‌വേയില്‍ വന്‍ അഗ്നിബാധ : കടകള്‍ക്ക് തീ പിടിച്ചു

കൊച്ചി : എറണാകുളം നഗരത്തിലെ വാണിജ്യ സിരാകേന്ദ്രമായ ബ്രോഡ്വേയില്‍ വന്‍ തീപിടിത്തം.ശ്രീധര്‍ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ്  ഇന്ന് പുലര്‍ച്ചെ 12.30 -ഓടെ തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രാഥമിക നിഗമനമുണ്ടെങ്കിലും തീപിടിത്തത്തിന്റെ കാരണം കൃത്യമായി പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഫാന്‍സി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളാണ് കത്തിനശിച്ചത്. തീ ഇതിനകം നിയന്ത്രണവിധേയമായിട്ടുണ്ട്. ഒമ്പത് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചത്. ശ്രീധര്‍ തിയേറ്ററിന്പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകള്‍ക്കാണ് തീപിടിച്ചത്. മൂന്നുനില കെട്ടിടത്തില്‍ ഏറെയും കളിപ്പാട്ട, ഫാന്‍സി കടകളാണ്. കൂടുതല്‍ കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.

ക്രിസ്മസ് പുതുവത്സര ഉത്സവ ദിവസങ്ങള്‍ ആയതിനാല്‍ ബ്രോഡ് വേയില്‍ വലിയ തിരക്കും അനുഭവപ്പെട്ടിരുന്നു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീഡന പരാതി : നിവിൻ പോളിയെ ചോദ്യം ചെയ്തു : മൊഴിയെടുത്തു

കൊച്ചി : പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിക്ക് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച്‌ നടൻ നൽകിയ പരാതിയിലും മൊഴിയെടുത്തു.രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്. 2023 ഡിസംബറിൽ സിനിമയില്‍...

ജനശതാബ്ദി ഉള്‍പ്പെടെ എട്ട് സര്‍വീസുകള്‍ ഇനി എക്സ്പ്രസ് ; ടിക്കറ്റ് നിരക്കിലും ട്രെയിന്‍ നമ്പറുകളിലും മാറ്റം

തിരുവനന്തപുരം : കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പ്രധാന ട്രെയിനുകള്‍ ഉള്‍പ്പെടെ എട്ട് ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി ഒഴിവാക്കുന്നു. ഇവയെ എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റാനാണ് റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന റെയില്‍വേ...
- Advertisment -

Most Popular

- Advertisement -