Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaകന്നിമാസ പൂജകൾക്കായി...

കന്നിമാസ പൂജകൾക്കായി ശബരിമല നട 16 ന് തുറക്കും

ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രം 16 ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്നു ഭക്തർക്കു ദർശനത്തിന് അവസരം ലഭിക്കും. 17 മുതൽ 21 വരെയാണ് കന്നിമാസ പൂജ. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി10ന് നട അടയ്ക്കും.

ആഗോള അയ്യപ്പ സംഗമം പ്രമാണിച്ച് 19നും 20നും വെർച്വൽ ക്യൂവിലും സന്നിധാനത്ത് മുറികൾ അനുവദിക്കുന്നതിലും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ മാസപൂജയ്ക്ക് പ്രതിദിനം 50,000പേർക്കാണ് ദർശനത്തിനുള്ള വെർച്വൽ ക്യു അനുവദിക്കുന്നത്. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ദർശനത്തിനുള്ള സൗകര്യം ദേവസ്വം ബോർഡ് ക്രമീകരിക്കുന്നുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡൽഹി : ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന്‍ (81) അന്തരിച്ചു .ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ്...

തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം: വിശ്വ ഹിന്ദു പരിഷത്ത്

തിരുവനന്തപുരം: തന്ത്രിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തയ്യാറായതിന്റെ പിന്നിൽ രാഷ്ട്രീയ ഭീഷണിയെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അനിൽ വിളയിൽ. ഹൈക്കോടതിയിൽ ഉൾപ്പെടെ പ്രത്യേക അന്വേഷണ സംഘം...
- Advertisment -

Most Popular

- Advertisement -