ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. വനിതകളുടെ കോമ്പൗണ്ട് ടീം സ്വർണമണിഞ്ഞതിനു പിന്നാലെ കോമ്പൗണ്ട് മിക്സഡ് ടീമും സ്വർണ മെഡൽ സ്വന്തമാക്കി.ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ്, തനിപർത്തി ചികിത എന്നിവരടങ്ങിയ വനിതകളുടെ കോമ്പൗണ്ട് ടീമാണ് സ്വർണ മെഡൽ സ്വന്തമാക്കിയത്. സഹിൽ – തനിപർത്തി ചികിത മിക്സഡ് സഖ്യമാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്.





