Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി പഞ്ചായത്ത്‌...

റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം തള്ളിയ നിലയിൽ: സെക്രട്ടറി പോലീസിൽ പരാതി നല്കി

റാന്നി : റാന്നി പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ മാലിന്യം  തള്ളിയ നിലയിൽ. സംഭവത്തെ തുടർന്ന്  പഞ്ചായത്ത് സെക്രട്ടറി  റാന്നി പോലീസിൽ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിലാണ്   ചാക്കിൽ കെട്ടിയും, വാരി വലിച്ചു നിരത്തിയും മാലിന്യം കണ്ടത്.

മാലിന്യ നിർമ്മാർജ്ജനത്തിന് മുൻപന്തിയിൽ നിൽക്കുന്ന റാന്നി ഗ്രാമപഞ്ചായത്തിൻ്റെ തിളക്കം കെടുത്താൻ ശ്രമമാണ് ഇതിൻ്റെ പിന്നിലെന്നും,  പഞ്ചായത്തിന് ആദരവ് കിട്ടിയതിൽ ജനങ്ങളോടുള്ള അവഹേളനമാണന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ് പറഞ്ഞു.

റാന്നി പഞ്ചായത്തിലെഹരിതകർമ്മ സേനയുടെ നിരന്തരമായ പ്രയത്നമാണ് വേസ്റ്റ് നിർമ്മാർജ്ജനത്തിൽ റാന്നി പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിക്കാൻ കാരണമെന്നും ഈ പ്രവർത്തി റാന്നിക്കാരുടെ എല്ലാം മുഖത്ത് ചെളി വാരി തേയ്ക്കുന്നതിനു തുല്യമാണന്നും ഇതിനെ തിരെ ശക്തമായ നടപടി സ്വീകരിക്കും മെന്നും പ്രസിഡൻ്റ് പറഞ്ഞു.

എന്നാൽ പഞ്ചായത്ത് ഓഫീസിന് മുന്നിലെ നടപ്പാതയിൽ ചപ്പുചവറുകൾ കിടക്കുന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയായിൽ പ്രചരിച്ചതോടെ ഓഫീസിനു മുൻപിൽ കിടന്നിരുന്ന ചപ്പുവറുകൾ മാറ്റിയ നിലയിലാണ്. കൂടുതൽ വിവരങ്ങൾ പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഗാ സൂംമ്പാ ഡിസ്‌പ്ലേ 2025 മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : 'പഠനമാണ് ലഹരി' എന്ന മുദ്രാവാക്യമുയർത്തി തിരുവനന്തപുരത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളിൽ നിന്നുള്ള ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത 'മെഗാ സൂംമ്പാ ഡിസ്‌പ്ലേ 2025' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ അക്രമവാസനയും ലഹരിയുടെ...

നീർവിളാകം ടാഗോർ ഗ്രന്ഥശാല വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴഞ്ചേരി : നീർവിളാകം ടാഗോർ ഗ്രന്ഥശാലയുടെ ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ  മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ പരീക്ഷാ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും കലക്ടർ നിർവ്വഹിച്ചു....
- Advertisment -

Most Popular

- Advertisement -