Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikodu'മര്യാദയ്‌ക്ക് സംസാരിക്കണം’;...

‘മര്യാദയ്‌ക്ക് സംസാരിക്കണം’; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ .’മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിമർശനമുള്ളത്.

കാന്തപുരത്തിന്റെ പ്രസ്താവനയെ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വി.ഡി. സതീശൻ വിമർശിച്ചതെന്നും വി.ഡി. സതീശന്റെ മറുപടി “കുരുടൻ ആനയെ തൊട്ട അനുഭവം പോലെയാണ്” എന്നും സുപ്രഭാതം പരിഹസിച്ചു. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർത്ത സതീശൻ തന്നെയാണ് ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നതെന്നും മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടും :7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട : തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്തിന്റെ ഫലമായി...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷകൾക്ക് ഇന്ന് തുടക്കം.  മഴ തുടരുന്ന പശ്ചാത്തലത്തിൽ വരുന്ന ദിനങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷകൾ 29 ന് നടത്തും. ചോദ്യപേപ്പറുകൾ ചോരാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ്...
- Advertisment -

Most Popular

- Advertisement -