Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല നെയ്യ്...

ശബരിമല നെയ്യ് വിതരണം : മിൽമയെ ഉൾപ്പെടുത്താൻ ദേവസ്വം ബോർഡ് നീക്കം

പത്തനംതിട്ട : ശബരിമല തീർത്ഥാടന കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി, സന്നിധാനത്തേക്കുള്ള നെയ്യ് വിതരണത്തിൽ മിൽമയെ തിരികെ ഉൾപ്പെടുത്താനുള്ള നിർണ്ണായക നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നെയ്യ് വിതരണത്തിനായി ബോർഡ് രണ്ടുതവണ റീ-ടെൻഡർ ക്ഷണിച്ചെങ്കിലും മറ്റ് പ്രമുഖ കമ്പനികളാരും ടെൻഡർ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ഈ പുതിയ നടപടി.

നെയ്യ് വിതരണവും വിലയും സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി ദേവസ്വം ബോർഡ് അധികൃതർ മിൽമ തിരുവനന്തപുരം യൂണിയൻ ഭാരവാഹികളുമായി ചർച്ച നടത്തും. ഇതിനായി മിൽമ ഭാരവാഹികളോട് തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ ഏജൻസിയെന്ന നിലയിൽ സുരക്ഷിതവും വിശ്വസനീയവുമായതിനാൽ മിൽമയുടെ നെയ്യ് തന്നെ വാങ്ങുന്നതിനോടാണ് ബോർഡിന് താൽപ്പര്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മണ്ഡലകാലത്ത് ശബരിമലയിലെ വിവിധ ആവശ്യങ്ങൾക്കായി ലക്ഷക്കണക്കിന് ലിറ്റർ നെയ്യാണ് സാധാരണയായി വേണ്ടിവരുന്നത്.

മുൻപ് മിൽമ നെയ്യുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ ഉയർന്നുവന്നതിനെ തുടർന്ന് വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നുവെങ്കിലും, നിലവിലെ പ്രതിസന്ധി പരിഹരിക്കാനും തീർത്ഥാടനം സുഗമമാക്കാനും മിൽമയുടെ സഹകരണം ഉറപ്പാക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെമ്മറി കാർഡ് വിവാദം : കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ

കൊച്ചി: ചലച്ചിത്ര താര സംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി വിവാദം അന്വേഷിച്ച സമിതി. 2018ൽ സിനിമയിൽ മീ ടു വിവാദങ്ങൾ...

കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു

കോഴിക്കോട്:കോഴിക്കോട് എൻഐടി ഹോസ്റ്റലിൽനിന്നും ചാടി യുവാവ് ആത്‍മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു.മെക്കാനിക്കൽ എന്‍ജിനീയറിങ്‌ മൂന്നാം വർഷ...
- Advertisment -

Most Popular

- Advertisement -