Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅമിത് ഷാ...

അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ആഭ്യന്തരമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ ശനിയാഴ്ച തിരുവനന്തപുരത്ത് രണ്ട് പരിപാടികളിൽ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ ബി.ജെ.പി.യുടെ പുതിയ സംസ്ഥാന കാര്യാലയമായ മാരാർജി ഭവന്റെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ ജി മാരാരുടെ വെങ്കല പ്രതിമ അനാഛാദനം ചെയ്യും. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വാർഡു തല നേതൃസം​ഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും.

ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴി കണ്ണൂരിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തും. രാത്രിയോടെ അമിത് ഷാ ഡൽഹിയിലേക്ക് തിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം

പത്തനംതിട്ട : ജില്ലയിൽ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ (സ്ത്രീസംവരണം) വാര്‍ഡിൽ ശോഭിക ഗോപി സി.പി.ഐ (എം)വിജയിച്ചു. ഭൂരിപക്ഷം: 152. അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ (സ്ത്രീ സംവരണം) വാര്‍ഡില്‍ പ്രീത...

സിനിമ സംഘടനകളുടെ പണിമുടക്ക് 22 ന് : തിയേറ്ററുകള്‍ അടച്ചിടും

കൊച്ചി : സംസ്ഥാനത്തെ സിനിമ സംഘടനകള്‍ 22ന് സൂചന പണിമുടക്ക് നടത്തും. ഏറെ കാലമായുള്ള ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കാത്തില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്താന്‍ തീരുമാനം. തിയേറ്ററുകള്‍ അടച്ചിടുന്നതിന്...
- Advertisment -

Most Popular

- Advertisement -