Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാന്‍ഹായ് 503...

വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് ആലപ്പുഴ തീരത്തടിഞ്ഞു

ആലപ്പുഴ : അറബിക്കടലില്‍ തീപ്പിടിച്ച വാന്‍ഹായ് 503 കപ്പലിന്റെ സേഫ്റ്റി ബോട്ട് തീരത്തടിഞ്ഞു. ഇന്നലെ രാത്രിയോടെ ആലപ്പുഴ- പറവൂര്‍ തീരത്താണ്  പ്രദേശവാസികള്‍ ബോട്ട് കണ്ടെത്തിയത്. കൊല്ലം ആലപ്പാട് തീരത്ത് ബാരല്‍ അടിഞ്ഞിരുന്നു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് സായിക്കാട് ആവണി ജംഗ്ഷന് സമീപം തീരത്തടിഞ്ഞത്.

അറബിക്കടലില്‍ തീപ്പിടച്ച വാന്‍ഹായ് 503 കപ്പലില്‍ നിന്നുള്ള ബാരലാകാമെന്നാണ് സംശയം. ഒഴിഞ്ഞ ബാരല്‍ ആണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. കസ്റ്റംസിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികളിലേക്ക് കടക്കാനാകൂവെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചു.

കപ്പലില്‍ നിന്നും താഴേയ്ക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.

കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ന് ജൂണ്‍ 9 ന് ഉച്ചയോടെയായിരുന്നു തീപിടിച്ചത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യയുടെ വിവാഹേതര ബന്ധം : ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ കുടുംബക്കോടതി

പത്തനംതിട്ട : ഭാര്യയുടെ വിവാഹേതര ബന്ധത്തില്‍ ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് പത്തനംതിട്ട കുടുംബക്കോടതി. വിവാഹത്തിനു ശേഷവും ഭാര്യ മറ്റൊരാളുമായി ബന്ധം തുടരുകയും തന്റെ വ്യക്തി ജീവിതം തകര്‍ക്കുകയും...

മലങ്കരസഭാ ദിനം നാളെ: ബുധനൂർ പള്ളിയിൽ ആഘോഷിക്കും

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഈ വർഷത്തെ കാതോലിക്കാ ദിനം നാളെ ( 22 ഞായർ ) ആചരിക്കും. സഭയുടെ മുഴുവൻ ദേവാലയങ്ങളിലും മലങ്കരസഭാ പതാക ഉയർത്തുകയും കാതോലിക്കാ ദിന...
- Advertisment -

Most Popular

- Advertisement -