Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഭക്ഷ്യകിറ്റ് പുഴുവരിച്ച...

ഭക്ഷ്യകിറ്റ് പുഴുവരിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

തിരുവനന്തപുരം : വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും.

നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കമ്മീഷൻ വിശദീകരണം നൽകി. മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയതായും എ ഡി എം ഭക്ഷ്യകമ്മീഷനെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന. ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം : രാജ്യം അതീവജാഗ്രതയിലൂടെ കടന്നുപോകന്ന പശ്ചാത്തലത്തിൽ ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...

അന്തരിച്ച നിരണം പഞ്ചായത്ത്  മുൻ പ്രസിഡൻ്റ് ലതാ പ്രസാദിൻ്റെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും

തിരുവല്ല: ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച നിരണം പഞ്ചായത്ത്  മുൻ പ്രസിഡൻ്റും സിപിഐ എം നിരണം ലോക്കൽ കമ്മറ്റി അംഗവുമായ കൂത്തുനടയിൽ ദേവീപ്രസാദം വീട്ടിൽ ലതാ പ്രസാദ് (56) ൻ്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട്...
- Advertisment -

Most Popular

- Advertisement -