Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകെ.എസ്.ആര്‍.ടി.സി യില്‍...

കെ.എസ്.ആര്‍.ടി.സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ നിയമനം

ആലപ്പുഴ: കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ആലപ്പുഴ ജില്ലയില്‍ വിവിധ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഡ്രൈവര്‍ കം കണ്ടക്ടര്‍, കണ്ടക്ടര്‍ എന്നീ തസ്തികകളിലായി യഥാക്രമം 94ഉം  52ഉം ദിവസ വേതന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ പത്താം ക്ലാസ് ജയം / തത്തുല്യ യോഗ്യതയും, നിശ്ചിത കാലയളവിന് മുന്‍പ് ലഭിച്ച ഹെവി മോട്ടോര്‍ വാഹന ലൈസന്‍സും, കണ്ടക്ടര്‍ ലൈസന്‍സും (തെരഞ്ഞെടുക്കുന്നവേളയില്‍ കണ്ടക്ടര്‍ ലൈസെന്‍സ് നേടിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ നിയമനം ലഭിച്ചു 3 മാസത്തിനുള്ളില്‍ സാധുവായ കണ്ടക്ടര്‍ ലൈസെന്‍സ് ഹാജരാക്കേണ്ടതാണ്) ആവശ്യമായ ശാരീരിക യോഗ്യതയും, കണ്ടക്ടര്‍ തസ്തികയില്‍ പ്ലസ് ടു ജയം / തത്തുല്യ യോഗ്യതയും, പുതുക്കിയ കണ്ടക്ടര്‍ ലൈസന്‍സും ഉണ്ടായിരിക്കണം.

പ്രായം 25-50. വേതനം – ഒരു ഡ്യൂട്ടിക്ക് (എട്ടു മണിക്കൂര്‍ ) 715/- രൂപ. വനിതകളെയും പരിഗണിക്കുന്നതാണ് . ഭിന്നശേഷിക്കാര്‍ യോഗ്യരല്ല
മേല്‍പ്പറഞ്ഞ യോഗ്യത ഉള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാതു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 11 നകം നേരിട്ട് ഹാജരാകേണ്ടതാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് മഴയ്ക്ക് പൂർണ്ണശമനം : അഞ്ച് ദിവസത്തേയ്ക്ക് മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് പൂർണ്ണമായ ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മഴ ലഭിക്കില്ലെന്നാണ് പ്രവചനം. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിനു...

അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോ ഇന്ന് തുടങ്ങി

തിരുവല്ല: മർച്ചന്റ്സ് അസോസിയേഷനും ഗ്രീന്‍ടെക് അഗ്രിടെക്‌നോളജീസ് സര്‍വ്വീസും സംയുക്തമായി നഗരസഭ ഗ്രൗണ്ടില്‍ നടത്തുന്ന അണ്ടര്‍ വാട്ടര്‍ ടണല്‍ ആൻ്റ് മറൈന്‍ എക്സ്പോയിൽ പൊതുജനങ്ങള്‍ക്കായുള്ള പ്രവേശനം ആരംഭിച്ചു. തിരുവല്ല നഗരസഭ ഗ്രൗണ്ടില്‍ 45 ദിവസം നീണ്ടുനില്‍ക്കുന്ന...
- Advertisment -

Most Popular

- Advertisement -