Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്തുനിന്ന് കാണാതായ...

മലപ്പുറത്തുനിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

മലപ്പുറം : കാണാതായ പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്നു കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്.ശശിധരൻ സ്ഥിരീകരിച്ചു.സ്വമേധയാ പോയതാണോ മറ്റേതെങ്കിലും സാഹചര്യത്തിൽ പോയതാണോയെന്നുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പറയാമെന്ന് എസ്.പി അറിയിച്ചു.ഊട്ടിയിലെ കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.തുടർന്നു നടന്ന അന്വേഷണത്തിലാണ് യുവാവിനെ ഊട്ടിയിൽ നിന്നും കണ്ടെത്തിയത് .

പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. സെപ്റ്റംബര്‍ എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് നാലാം തീയതി വിഷ്ണുജിത്തിനെ കാണാതായത്. വിവാഹത്തിനായി പണം സംഘടിപ്പിക്കാൻ പാലക്കാട്ടു പോയതാണെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്തെ കൊപ്ര കളത്തിൽ നിന്ന് പുകയുയർന്നു : അഗ്നിശമന വിഭാഗം  കെടുത്തി

ശബരിമല : സന്നിധാനത്തിന് സമീപം കൊപ്ര കളത്തിൽ കൊപ്രകൾ സൂക്ഷിച്ച ഒരു ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം കെടുത്തി അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ്...

തുമ്പമൺ സ്‌കൂളിലെ അധ്യാപികയും യുവാവും അപകടത്തിൽ മരിച്ച സംഭവം: സഹപ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി

അടൂര്‍ : പട്ടാഴി മുക്കിൽ വാഹനാപകടത്തില്‍ മരിച്ച അനൂജ ആദ്യം ഹാഷിമിനൊപ്പം പോകാന്‍ തയ്യാറായില്ലെന്ന്  സഹപ്രവര്‍ത്തകരുടെ മൊഴി.തുമ്പമണ്‍ സ്‌കൂളിലെ അധ്യാപികയായ അനൂജ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തിരുവനന്തപുരത്ത് വിനോദയാത്ര പോയി മടങ്ങി വരികയായിരുന്നു. എംസി റോഡില്‍...
- Advertisment -

Most Popular

- Advertisement -