Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsനവാഹം: ഉത്രമേൽ...

നവാഹം: ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ കുമാരി പൂജ നടന്നു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞത്തിന്റെ  ഭാഗമായി ഇന്നലെ വൈകിട്ട് കുമാരി പൂജ നടന്നു. ഒമ്പത് ദിവസം  നീണ്ടു നിന്നിരുന്ന  നവാഹം ഇന്ന് സമാപിക്കും.

ഇന്ന് (2) രാവിലെ 7-ന് ഗായത്രീ ഹോമം, 9-30 ന് മണിദീപ വർണ്ണന,  10-30 ന് പാരായണ സമർപ്പണം. തുടർന്ന് അവഭൃഥസ്നാന ഘോഷയാത്ര. അഴിയിടത്തുചിറ ശ്രീ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി, നാമജപം, വാദ്യമേളങ്ങളുടെ അകമ്പടിയോടെ  ക്ഷേത്രത്തിൽ എത്തിച്ചേരും.

തുടർന്നു നടക്കുന്ന കുങ്കുമ കലശാഭിഷേകം, യജ്ഞ സമർപ്പണം, ദീപാരാധനയോടു കൂടി നവാഹ യജ്ഞം സമാപിക്കും.

ദേവസ്വം കമ്മറ്റി പ്രസിഡന്റ് വി കെ മുരളീധരൻ നായർ, സെക്രട്ടറി മനോജ് കുമാർ, വൈസ് പ്രസി. കെ വി കിരൺകുമാർ, ജേ. സെക്രട്ടറി ഡി ഉണ്ണികൃഷ്ണൻ നായർ, ഖജാൻജി പി ആർ രാജേഷ് എന്നിവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസാപ് സമ്മര്‍ ക്യാമ്പുകള്‍

പത്തനംതിട്ട : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അസാപിന്റെ അഞ്ചു ദിന സമ്മര്‍ ക്യാമ്പുകള്‍.നാലാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലാണ് ക്യാമ്പ് നടത്തുന്നത്. ആര്‍ട്ട് ആന്‍ഡ്...

താല്‍ക്കാലിക നിയമനം

പത്തനംതിട്ട : മൃഗസംരക്ഷണ വകുപ്പ് തിരുവല്ല വെറ്ററിനറി പോളി ക്ലിനിക്കില്‍ നിലവില്‍ ഒഴിവുളള ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് അല്ലെങ്കില്‍ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ (തസ്തികയില്‍ സ്ഥിര...
- Advertisment -

Most Popular

- Advertisement -