Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ പുതിയ...

ആലപ്പുഴ പുതിയ സബ് ജയിലിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

ആലപ്പുഴ: പുതിയ സബ് ജയിലിന്റെയും  ചുറ്റുമതിലിന്റെയും ഉദ്ഘാടനം നാളെ (മാർച്ച് 4) വൈകിട്ട് 3.15ന് ജയിൽ അങ്കണത്തിൽ ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും.  ചടങ്ങിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം മുഖ്യപ്രഭാഷണം നടത്തും.

ആലപ്പുഴ ജില്ലയിലെ ജെയിൽ സംവിധാനത്തെ ശക്തിപ്പെടുത്തുകയും തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ആലപ്പുഴ സബ്‌ജെയിലിന്റെ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ജയിലിന്റെ ചുറ്റുമതിൽ നിർമാണത്തിന് 151.10 ലക്ഷവും ജയിൽ നവീകരണ പ്രവർത്തനങ്ങൾക്ക് 112.15 ലക്ഷം രൂപയും അനുവദിച്ചു.

ചേർത്തല, അമ്പലപ്പുഴ താലൂക്ക് പരിധിയിൽപ്പെട്ട കോടതികൾ റിമാൻഡ് ചെയ്യുന്ന തടവുകാരെയാണ് ഇവിടെ പാർപ്പിക്കുന്നത്. 49 തടവുകാരെ ഇവിടെ പാർപ്പിക്കാം. തടവുകാരുടെ താമസ സൗകര്യങ്ങൾ, ഭരണ വിഭാഗം, വീഡിയോ കോൺഫ്രൻസിങ് സിസ്റ്റം, സുരക്ഷാ നിരീക്ഷണ സംവിധാനം, അടുക്കള, മെഡിക്കൽ മുറി, സന്ദർശക സൗകര്യം, ശുചിമുറികൾ, റിക്രീയേഷൻ ഹാൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 2024 അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9നും 9.45 നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് കർമ്മം നടന്നത്. ശ്രീലകത്തുനിന്നും പൂജിച്ച കൊടിക്കൂറയും, കൊടിക്കയറും പെരിയനമ്പിയും,...

കോഴിക്കോട് സംസ്ഥാന പാതയിൽ വിവാഹാഘോഷം ; ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസ്

കോഴിക്കോട് : സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം.ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് - തലശ്ശേരി പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി നടുറോഡിൽ പടക്കം പൊട്ടിച്ചത്. ഗതാഗതം സ്‌‌തംഭിപ്പിച്ച് പൊതുജനങ്ങൾക്ക് അപകടം...
- Advertisment -

Most Popular

- Advertisement -