Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതദ്ദേശ സ്വയംഭരണ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ പോഷക സംഘടനകൾക്ക് പ്രാതിനിധ്യം നൽകും: സതീഷ്കൊച്ചുപറമ്പിൽ

പത്തനംതിട്ട : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ സജീവമായി പ്രവർത്തിക്കുന്ന പോഷക സംഘടനകൾക്ക് കാര്യമായ പ്രാതിനിധ്യം നൽകുമെന്ന് ഡിസിസി പ്രസിഡന്റ്  സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പോഷകസംഘടന ജില്ലാ പ്രസിഡന്റുമാരുടെ നേതൃത്വസമ്മേളനം പത്തനംതിട്ട രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെപിസിസിയുടെ മിഷൻ 2025-ന്റെ ഭാഗമായി കോൺഗ്രസ് പോഷക സംഘടന പ്രവർത്തനങ്ങൾ ജില്ലയിൽ താഴെതട്ടിൽ വരെ ശക്തമാക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി കർമ്മ പദ്ധതി തയ്യാറാക്കും. പുതിയ പ്രവർത്തകരെ കണ്ടെത്താനും അവർക്ക് പാർട്ടിയിൽ മതിയായ പ്രാതിനിധ്യം നൽകാനും ജില്ലാ കോൺഗ്രസ് കമ്മിറ്റി ശ്രമിക്കും. കോൺഗ്രസിന്റെ 22 പോഷക സംഘടനകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിഞ്ഞ ദിവസം  ചേർന്ന പോഷക സംഘടന ജില്ലാ സമ്മേളനം തീരുമാനിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാരായ രജനി പ്രദീപ്, അലൻ ജിയോ മൈക്കിൾ, ഡോ റോയിസ് മല്ലശ്ശേരി, നഹാസ് പത്തനംതിട്ട, അഡ്വ ടി.എച്ച്.സിറാജുദ്ദീൻ, സണ്ണി കണ്ണംമണ്ണിൽ, മാത്യു പാറക്കൽ, ശ്യാം എസ്. കോന്നി തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല : കറാച്ചിയിലും ആക്രമണം നടത്തി

ന്യൂഡൽഹി : പാക്കിസ്ഥാനിലെ കറാച്ചിയിലും ആക്രമണം നടത്തിയെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു. കറാച്ചിയിലെ വ്യോമതാവളത്തിലാണ് ആക്രമണം നടത്തിയത.ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് സേനകൾ ഇക്കാര്യം വ്യക്തമാക്കിയത് . ഇന്ത്യ തദ്ദേശീയമായി...

ശബരിമല സ്വർണപ്പാളി അപഹരണക്കേസ്: വിവിധ ക്ഷേത്രങ്ങളിൽ പരിശോധന ആരംഭിച്ചു

ആറന്മുള : ശബരിമല സ്വർണപ്പാളി അപഹരണക്കേസുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി പാർഥസാരഥി ക്ഷേത്രത്തിലെ സ്ട്രൊങ് റൂമിൽ അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെ ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -