Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഗവർണറുടെ ഔദ്യോഗിക...

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ

തിരുവനന്തപുരം : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട് നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു.ലെഫ്റ്റനന്റ് ഗവർണറുടെ വസതി ലോക് നിവാസാകും.

2024-ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്.ബ്രിട്ടിഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരു മാറ്റുന്നത്. പശ്ചിമബംഗാളിൽ രാജ്ഭവന്റെ പേര് ഇന്നലെ മാറ്റിയിരുന്നു.ഗോവയിൽ പോയ രാജേന്ദ്ര ആർലേക്കർ തിരിച്ചെത്തിയ ശേഷം നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : ഇന്ന് ആറ് ജില്ലകളിൽ‌ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് ഉള്ളത്.ഒറ്റപ്പെട്ട...

രാഹുൽ ഗാന്ധിയുടെ  ഹിന്ദുവിരുദ്ധ പ്രസംഗം : ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി

തിരുവല്ല: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ലോകസഭയിൽ നടത്തിയ ഹിന്ദുവിരുദ്ധ പ്രസംഗം രാജ്യത്തെ 100കോടി ഹിന്ദുക്കളെയും അപമാനിക്കുന്നതാണ് എന്നാരോപിച്ച് ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും രാഹുൽ ഗാന്ധിയുടെ കോലം...
- Advertisment -

Most Popular

- Advertisement -