Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രിയുടെ സന്ദർശനം...

മുഖ്യമന്ത്രിയുടെ സന്ദർശനം : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ട :  മുഖ്യമന്ത്രിയുടെ നാളത്തെ സന്ദർശനവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുതിയ സ്വകാര്യ ബസ് സ്റ്റാന്റിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള ഇടങ്ങൾ ക്രമീകരിച്ചിട്ടുമുണ്ട്.

നാളെ ഉച്ചയ്ക്ക് 2 നുശേഷം പുതിയ ബസ് സ്റ്റാന്റിലേക്ക് സ്വകാര്യ ബസുകളുടെ പ്രവേശനമുണ്ടാവില്ല. രണ്ടുമണി മുതൽ ടൗണിൽ എത്തുന്ന എല്ലാ സ്വകാര്യ ബസുകളും പഴയ സ്റ്റാന്റിൽ ആളുകളെ ഇറക്കിയശേഷം യാത്ര തുടരണം. കെ എസ് ആർ ടി സി ബസുകൾക്ക് പതിവുപോലെ സർവീസ് നടത്താവുന്നതാണ്.

എന്നാൽ കുമ്പഴ യിലെത്തുന്ന വാഹനങ്ങൾ  മൈലപ്ര, ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയശേഷം തിരിച്ച് അതേ പാതയിൽ യാത്ര തുടരേണ്ടതാണ്.
     
അടൂർ പന്തളം കോഴഞ്ചേരി ചെങ്ങന്നൂർ തിരുവല്ല എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ ജനറൽ ആശുപത്രി വഴി പഴയ ബസ് സ്റ്റാന്റിലെത്തി ആളെ ഇറക്കിയശേഷം, സെൻട്രൽ ജംഗ്ഷനിലൂടെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.
      
റാന്നി കോന്നി ഭാഗങ്ങളിൽ നിന്നുള്ളവ കുമ്പഴ മൈലപ്ര പള്ളിപ്പടി,  ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി പഴയ സ്റ്റാന്റിൽ ആളെ ഇറക്കുകയും, കെ എസ് ആർ ടി സി, ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷൻ വഴി തിരിച്ചുപോകുകയും ചെയ്യണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കോഴിക്കോട്: മലപ്പുറം വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.മലപ്പുറം കാപ്പിൽ ജംഗ്ഷനിലാണ് ആക്രമണം ഉണ്ടായത്. ഇരുവരുടെയും കൈകൾക്കാണ് വെട്ടേറ്റത്. ഉടനെ തന്നെ യുവാക്കളെ വണ്ടൂരിലെ സ്വകാര്യ...

സ്‌കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുളള കെട്ടിടഭാഗങ്ങൾ പൊളിച്ചു നീക്കാൻ തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂൾ തുറക്കും മുൻപ് പൊളിച്ചു നീക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റേയും പൊതുവിദ്യാഭ്യാസവും തൊഴിലും...
- Advertisment -

Most Popular

- Advertisement -