Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപരാതി അന്വേഷിക്കാൻ...

പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടെറെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിച്ചുവെന്നും പരാതി

പന്തളം : വീട്ടിൽ നിന്നുമുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നു എന്ന് നഗരസഭക്ക്‌ ലഭിച്ച പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടെറെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി . പന്തളം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ പി. ആർ. ദീപുമോനെ ആണ് അസഭ്യം പറഞ്ഞ് കൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചത്.

പരാതിയെ പറ്റി ചോദിക്കാനും സംഭവസ്ഥലം കാണുന്നതിനുമായി എത്തിയ ദീപുമോനെ കുരമ്പാല വല്ലാറ്റൂർ അമ്പിളി ഭവനത്തിൽ ഗോപിയാണ് തടഞ്ഞു നിർത്തുകയും കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും, മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി ഉയർന്നത് . സംഭവത്തിൽ നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസെടെുത്ത് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

തിരുവല്ല :  കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.  പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നിരണം ഇരതോട് സ്വദേശീയായ പ്രതിയാണ്  വെള്ളിയാഴ്ച രാത്രിയോടെ രക്ഷപ്പെട്ടത്.  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച...

15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്കെന്ന് പോസ്റ്റ് : ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്

കൊച്ചി : നടിയും അവതാരികയുമായ ആര്യയുടെ ഉടമസ്ഥയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്.15,000 രൂപയുടെ സാരി 1,900 രൂപയ്‌ക്ക് നൽകാമെന്ന് പോസ്റ്റിട്ടാണ് തട്ടിപ്പ് നടന്നത് .ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായി. പിന്നിൽ...
- Advertisment -

Most Popular

- Advertisement -