Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramവാഹന പരിശോധനയെഎതിർത്തു...

വാഹന പരിശോധനയെഎതിർത്തു : എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ

കോഴിക്കോട് : എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് കൊട്ടാരക്കുന്ന് സ്വദേശി മുഹമ്മദ് ഇജാസ്, വയനാട് കമ്പളക്കാട് സ്വദേശി അഖില എന്നിവരാണ് പിടിയിലായത്.32 ഗ്രാം എംഡിഎംഎ ഇവരിൽനിന്നു പിടിച്ചെടുത്തു.

തിങ്കളാഴ്ച വൈകിട്ട് 7 ന് പാറക്കടവ് തിരികോടിന് സമീപം വാഹന പരിശോധനയ്‌ക്കിടെ പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് തടയുകയായിരുന്നു. കാറിൽനിന്നു പുറത്തിറങ്ങിയ പ്രതികൾ ബഹളം വയ്ക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ്  ഓടിരക്ഷപ്പെടാൻ ശ്രമിച്ചു .

തുടർന്ന് കാറിൽ നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിൽ നിന്നും എംഡിഎംഎ കണ്ടെത്തിയത്.ലാപ്ടോപ്, ക്യാമറ, മൂന്നു മൊബൈൽ ഫോൺ, 8500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പോലീസ് പിടിച്ചെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്ക് ഇന്ന്

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടന സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന...

ചേർത്തലയിൽ 140 വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

ആലപ്പുഴ : ചേർത്തലയിൽ 140 വളര്‍ത്തു കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു.വയലാർ പഞ്ചായത്തിലെ ഗോപാലകൃഷ്ണ മന്ദിരത്തിൽ ശിവശങ്കരന്‍റെ വീട്ടിലെ കോഴികളെയാണ് തെരുവുനായകൾ കടിച്ചു കൊന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. രണ്ട് മാസത്തോളം...
- Advertisment -

Most Popular

- Advertisement -