Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeSpiritualആറന്മുള അഷ്ടമിരോഹിണി...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ കൂപ്പൺ വിതരണോദ്ഘാടനം നടന്നു

ആറന്മുള  : ഈ മാസം 26 ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയുടെ കൂപ്പൺ വിതരണോദ്ഘാടനം നടന്നു

പള്ളിയോട സേവാസംഘവും  തിരുവിതാംകൂർ ദേവസ്വം ബോർഡും  ചേർന്നുള്ള  നിർവ്വഹണ സമിതി നിർദ്ദേശം  അനുസരിച്ചുള്ള  ഒരുക്കങ്ങൾ  അഷ്ടമിരോഹിണി  വള്ളസദ്യയ്ക്ക്  ആരംഭിച്ചു.  അതിന്റെ  ഭാഗമായി  വള്ളസദ്യ സംഭാവന കൂപ്പൺ  വിതരണ കൗണ്ടർ ആറന്മുള  ക്ഷേത്ര സന്നിധിയിൽ  പള്ളിയോട സേവാ സംഘം  പ്രസിഡന്റ്  കെ വി സാംബദേവൻ ഭദ്രദീപം  കൊളുത്തി ഉദ്ഘാടനം  ചെയ്തു. ആദ്യ കൂപ്പൺ പ്രസിഡൻ്റ് കെ.വി. സാംബദേവൻ, ട്രഷറർ രമേഷ്കുമാർ മാലിമേൽ എന്നിവർ ചേർന്ന് ഇടയാറന്മുള ചെറുവള്ളിൽ വേണുഗോപാലൻ നായർക്കും കുടുംബത്തിനും നൽകി

ക്ഷേത്രത്തിൻ്റെ ആനക്കൊട്ടിലിൽ നടന്ന ചടങ്ങിൽ പള്ളിയോട സേവാ സംഘം  ട്രഷറർ രമേഷ്കുമാർ  മാലിമേൽ, സെക്രട്ടറി  പ്രസാദ് ആനന്ദഭവൻ, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, നിർവ്വഹണസമിതി മെമ്പർ  രവീന്ദ്രൻ നായർ മാലക്കര, എക്സിക്യൂട്ടീവ്   മെമ്പർമാരായ വിജയകുമാർ  ഇടയാറൻമുള, അനൂപ് ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ നായർ, ബി .കൃഷ്ണകുമാർ,  പള്ളിയോട പ്രതിനിധികൾ, ദേവസ്വം  ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ  പങ്കെടുത്തു

ഭക്തർക്ക് 10,000, 5000, 2000, 1000 രൂപ എന്ന ക്രമത്തിൽ കൂപ്പണുകൾ പാഞ്ചജന്യം ഹാളിൽ ലഭിക്കുമെന്ന് അഷ്ടമിരോഹിണി വള്ളസദ്യ കൺവീനർ സുരേഷ് കുമാർ പുതുക്കുളങ്ങര അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

13-ാം വയസ്സുമുതൽ പീഡനം : 18 കാരിയുടെ വെളിപ്പെടുത്തലിൽ 40 പേർക്കെതിരേ പോക്സോ കേസ്

പത്തനംതിട്ട : 13-ാം വയസ്സുമുതൽ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് 18 കാരിയുടെ വെളിപ്പെടുത്തൽ. പരാതിയിൽ 40 പ്രതികൾക്കെതിരെ ഇലവുംതിട്ട പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ കായിക...

സ്പീക്കര്‍ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി...
- Advertisment -

Most Popular

- Advertisement -