Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsധർമ്മേന്ദ്ര പ്രധാന്റെ...

ധർമ്മേന്ദ്ര പ്രധാന്റെ പോസ്റ്റർ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു

തിരുവല്ല : നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്‌ത വിദ്യാർത്ഥി സമൂഹത്തെ തെരുവിൽ വലിച്ചിഴച്ചതിലും, നീറ്റ് വിഷയത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പി മാരെ കയ്യേറ്റം ചെയ്‌തതിനെതിരെയും കെഎസ്‌യു തിരുവല്ല അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പോസ്റ്റർ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു.

അസംബ്ലി പ്രസിഡന്റ് ടോണി ഇട്ടി അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ബെന്നി സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡണ്ട് അഡ്വ രേഷ്മ രാജേശ്വരി, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ജിസ്സൺ സി വർഗീസ്, അലിം ഷാ, ഷൈൻ സന്തോഷ്‌, റോയ് തിരുമൂലപുരം,ഷോൺ റ്റി സന്തോഷ്‌,റോജി വര്ഗീസ്, ഏബൽ തോമസ്, ആൻസൺ എ ജോർജ്, ജോസ് ജോസഫ്, സുജിൻ സുനിൽ എന്നിവർ നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണ്ണാമലൈ ബിജെപി വിട്ടു ; രാജി സ്വീകരിച്ചതായി പാർട്ടി

ന്യൂഡൽഹി : തമിഴ്‌നാട് മുൻ ബിജെപി അദ്ധ്യക്ഷൻ കെ .അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജി വെച്ചു .പാർട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ അറിയിച്ചു....

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍

കണ്ണൂർ : അന്തരിച്ച എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തല്‍.പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട ഫയൽ നവീൻ ബാബു വച്ചു താമസിപ്പിച്ചിട്ടില്ലെന്നും എഡിഎം...
- Advertisment -

Most Popular

- Advertisement -