Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസില്‍വര്‍ലൈന്‍ പിന്‍വലിച്ച്...

സില്‍വര്‍ലൈന്‍ പിന്‍വലിച്ച് ഉത്തരവിറക്കും : കെ.സി. ജോസഫ്

ചങ്ങനാശ്ശേരി : യുഡിഎഫ് സര്‍ക്കാര്‍ കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുമെന്ന് കെ.പി.സി.സി. രാഷ്ട്രീകാര്യ സമിതിയംഗം കെ.സി. ജോസഫ് പറഞ്ഞു. നിയുക്ത എം.എല്‍.എ. വിനു ജോബിന്റെ നന്ദിപ്രകാശന മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.റെയില്‍ പ്രതിഷേധക്കാരുടെ മേല്‍ എടുത്തിരിക്കുന്ന കേസുകളും പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലം ചെയര്‍മാന്‍ ജിജി തോമസ് പണിക്കന്‍പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ വിനു ജോബ്, പി.എസ്. രഘുറാം, പി.എച്ച്. നാസര്‍, ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, പി.എം. കബീര്‍, ബാബുകുട്ടന്‍ചിറ, ജോഷി കുറുക്കന്‍കുഴി, അബ്ദുള്‍ കലാം, സിംസണ്‍ വേഷ്ണാല്‍, പി.സി. വര്‍ഗീസ്, ജയിംസ് വേഷ്ണാല്‍, ജോസഫ് തോമസ്, ടീനാ റോബി, ടോജി കളത്തിപറമ്പില്‍, മുഹമ്മദ് സാലി, റ്റി.റ്റി. ജോര്‍ജുകുട്ടി, സുനിര്‍ റഹ്‌മാന്‍, പി. പ്രഹ്ലാദന്‍, പി.എച്ച്. സുലൈമാന്‍, ജോജി പായിപ്പാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമൂഹിക വിരുദ്ധശല്യം: ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡിൽ  ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന

ആലപ്പുഴ:  കെഎസ്ആർടിസി ബസ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ അലക്സ് വർഗീസും ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രനും അടങ്ങുന്ന സംയുക്തസംഘം മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി...

മാർത്തോമ്മൻ പൈതൃകം വിശ്വാസത്തിന്റെ ആണിക്കല്ല് : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : ക്രിസ്തുശിഷ്യനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകമാണ് ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ....
- Advertisment -

Most Popular

- Advertisement -