Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവിജയദശമി ദിനത്തിൽ ആയിരക്കണക്കിന്...

വിജയദശമി ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു                   

കോട്ടയം: അറിവിൻ്റെ ദേവതയ്ക്കു പ്രാർത്ഥനകളും വഴിപാടുകളും സമർപ്പിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍  ആദ്യാക്ഷരം കുറിച്ചു.  ജില്ലയിൽ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിലും സ്ക്കൂളുകളിലും വീടുകളിലും വിദ്യാരംഭം നടന്നു. പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതീക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ ഇന്ന് പുലർച്ചെ നാലിന് തുടങ്ങിയിരുന്നു.

സരസ്വതി മണ്ഡപത്തിലെ പൂജയെടുപ്പ് ചടങ്ങുകൾ തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്നത്. ഇതേസമയം വിദ്യാമണ്ഡപത്തിൽ എഴുത്തിനിരുത്ത് ആരംഭിച്ചു. 40-ലധികം ആചാര്യന്മാർ വിദ്യാരംഭത്തിന് കാർമികരായി. ദിവസഭേദമോ സമയഭേദമോ ഇല്ലാതെ ക്ഷേത്രത്തിൽ  വിദ്യാരംഭം നടത്താൻ എത്തുന്നവരുടെ തിരക്ക് കൂടുകയാണ്.
തിരക്ക് പരിഗണിച്ച് വിപുലമായ ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലും നിലവിൽ വരും

തിരുവനന്തപുരം : അത്യാധുനിക സൗകര്യങ്ങളുമായി സപ്ലൈകോയുടെ ‘സിഗ്നേച്ചർ മാർട്ട്’ ഈ വർഷം എല്ലാ ജില്ലകളിലും നിലവിൽ വരും. ഉപഭോക്താക്കൾക്ക് ആധുനിക രീതിയിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനൊപ്പം പ്രമുഖ കോർപ്പറേറ്റ് റീട്ടെയിൽ ശൃംഖലകൾ...

ശിവകാശിയിൽ പടക്കശാലയിൽ വൻ സ്ഫോടനം:8 മരണം

ചെന്നൈ :ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. പത്തിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു.വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം.അഞ്ച് സ്ത്രീകളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്.മരിച്ചവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണ്.പോലീസും അഗ്നിരക്ഷാ സേനയും...
- Advertisment -

Most Popular

- Advertisement -