Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ  ഉപയോഗിച്ചാൽ കർശന നടപടി – ജില്ലാ കളക്ടർ

ആലപ്പുഴ : രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും തിരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവര്‍ത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്.

പ്രചാരണത്തിനിടെ കുട്ടികളെ കൈകളില്‍ എടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല.കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നത് ബാലവേല നിരോധന നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നിരോധിക്കപ്പെട്ടതാണ്.

റാലികള്‍, മുദ്രാവാക്യം വിളികള്‍, പോസ്റ്റര്‍-ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല.
തിരഞ്ഞെടുപ്പ് കവിതകള്‍, പാട്ടുകള്‍, പ്രസംഗം, രാഷ്ട്രീയ പാര്‍ട്ടിയുടെയോ സ്ഥാനാര്‍ഥിയുടെയോ ചിഹ്നങ്ങളുടെ പ്രദര്‍ശനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൊന്നും കുട്ടികളെ ഉള്‍പ്പെടുത്താന്‍ പാടില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും : ഇന്ത്യ

മോസ്കോ : മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് മോസ്‌കോയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാർ .ദേശീയ താൽപ്പര്യം സംരക്ഷിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടു...

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി

തിരുവനന്തപുരം : അര്‍ജന്റീന ടീം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടീമിനെ എത്തിക്കാനായി പണം അടച്ച സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക്...
- Advertisment -

Most Popular

- Advertisement -