ന്യൂഡൽഹി : ബോംബ് ഭീഷണിയെ തുടർന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ജയ്പൂരില് അടിയന്തരമായി ലാൻഡ് ചെയ്തു. ബുധനാഴ്ച രാവിലെ 9.45ഓടെയായിരുന്നു സംഭവം. ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എഐ2030 എന്ന വിമാനമാണ് ജയ്പുരിൽ ലാൻഡ് ചെയ്തത് .വിമാനം ലാൻഡ് ചെയ്തയുടൻ സുരക്ഷാജീവനക്കാരെത്തി പരിശോധന നടത്തി. സന്ദേശം വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.





