Monday, September 21, 2026
No menu items!

subscribe-youtube-channel

HomeEducationപാഠ പുസ്തകങ്ങളുടെയും...

പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം 13ന്

തിരുവനന്തപുരം : 2026-27 അധ്യയന വർഷത്തേയ്ക്കുള്ള പാഠ പുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ഫെബ്രുവരി 13ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിൽ വച്ച് നിർവഹിക്കുമെന്ന് പൊതുവിദ്യാഭാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സൗജന്യ യുണിഫോം പദ്ധതി രണ്ട് ഘടകങ്ങളായാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സ്റ്റാൻഡ് എലോൺ എൽ.പി, യു.പി സർക്കാർ സ്‌കൂളുകളിലും 1 മുതൽ 4 വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോമാണ് നൽകിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതൽ 8 വരെയുള്ള ഗവ ഹൈസ്‌കൂളിലെ എപിഎൽ വിഭാഗം ആൺകുട്ടികൾക്കും 1 മുതൽ 8 വരെയുള്ള എയ്ഡഡ് ഹൈസ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതോടൊപ്പം 1 മുതൽ 5 വരെയുള്ള എയ്ഡഡ് എൽ.പി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് 600 രൂപ നിരക്കിൽ അലവൻസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും നൽകിവരുന്നതായും മന്ത്രി അറിയിച്ചു.

രണ്ട് വിഭാഗങ്ങളിലും ഉൾപ്പെടാത്ത സർക്കാർ ഹൈസ്‌കൂളുകളിലെ ബിപിഎൽ ആൺകുട്ടികൾ, എസ്.സി/എസ്.ടി കുട്ടികൾ, മുഴുവൻ പെൺകുട്ടികൾ എന്നീ വിഭാഗത്തിൽ എസ്.എസ്.കെ യൂണിഫോം തുക നൽകും.

2026-27 അധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയായതിൽ 51 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളിൽ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസിൽ നിലവിൽ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൺസൂൺ മുന്നൊരുക്കം: തോട്ടപ്പള്ളി സ്പിൽവേയിലെ നീരൊഴുക്ക് സുഗമമാക്കാൻ മണ്ണ് നീക്കും: ജില്ലാ കളക്ടർ

ആലപ്പുഴ: മൺസൂൺ മുന്നൊരുക്കത്തിൻ്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേയിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുന്ന രീതിയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ...

എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 16 മുതല്‍

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ കേരളം' പ്രദര്‍ശന വിപണനമേള മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ സംഘടിപ്പിക്കും. വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ...
- Advertisment -

Most Popular

- Advertisement -