Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഎയിംസ് ആലപ്പുഴയിൽ...

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച്  സുരേഷ് ഗോപി എം പി

തൃശൂർ: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം പി. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്.

എയിംസിന് തൃശൂരിൽ സ്ഥലമില്ലെന്നാണ് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറി അറിയിച്ചത്. എന്നാൽ തിരുവനന്തപുരത്ത് സ്ഥലം നൽകാമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എയിംസ് വരുന്നതിനെ ചിലർ എതിർക്കുന്നത് അത് തനിക്ക് പെരുമയായി മാറുമെന്ന ഭയം കൊണ്ടാണ്. ഒരു ആവശ്യം എതിർക്കപ്പെട്ടാൽ അതിനുള്ള പ്രതിവിധി താൻ കണ്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായി : ഇന്നു മഴ കുറയാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. ഇന്ന് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെട്ടിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ...

ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം : നിരവധി പേര്‍ക്ക്

ചെങ്ങന്നൂർ : ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 46 പേര്‍ക്ക് പരിക്കേറ്റെന്ന് സൂചന. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ഇന്ന് രാവിലെ 9.45 ന് ആയിരുന്നു അപകടമുണ്ടായത്. ആനയടിയിൽ നിന്നും...
- Advertisment -

Most Popular

- Advertisement -