Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാക്കേകടവ്- നേരേക്കടവ്...

മാക്കേകടവ്- നേരേക്കടവ് പാലം : പരിശോധന പൂർത്തിയാക്കി

ആലപ്പുഴ : കോട്ടയം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേക്കടവ് പാലം പണി പൂർത്തിയായതിനെത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം അവസാനവട്ട പരിശോധന നടത്തി. മുഖ്യമന്ത്രി വി ഡി സതീശൻ ഒക്ടോബർ 18ന് പാലം നാടിന് സമർപ്പിക്കുമെന്ന് പാലത്തിൽ വിവിധ വകുപ്പുകളുടെ  സംയുക്ത പരിശോധന നടത്തിയശേഷം ഷാനമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.

രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ, സംസ്ഥാന മന്ത്രിമാർ, എം.എൽ.എമാർ,  എംപിമാരായ കെ സി വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, വൈക്കം എംഎൽഎ കെ ബിനിമോൻ  തുടങ്ങിയവർ പങ്കെടുക്കും.

സർക്കാർ രൂപീകരിച്ച് കഴിഞ്ഞ നാല് മാസത്തിനിടെ നിരന്തരയോഗങ്ങളും ഉദ്യോഗസ്ഥതല  വിലയിരുത്തലുകളുടെയും തത്ഫലമായി നിർമ്മാണം വേഗത്തിലക്കുവാൻ സാധിച്ചുവെന്നും പാലവുമായി ബന്ധപ്പെട്ട മറ്റ് റോഡുകളുടെ തുടർ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. വൈക്കം എംഎൽഎ കെ ബിനിമോൻ, ജില്ലാ കലക്ടർ ഷാജി വി നായർ, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ റ്റി രേഖ, ഉദ്യോഗസ്ഥർ  തുടങ്ങിയവർ സംയുക്ത പരിശോധനയിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വെള്ളി ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വെള്ളിയുടെ വിവിധരൂപങ്ങളെ ഇറക്കുമതി നയത്തിലെ സൗജന്യം എന്ന വിഭാഗത്തിൽനിന്ന് ‘നിയന്ത്രിത വിഭാഗ’ത്തിലേക്ക് മാറ്റി. പുതുക്കിയ നിയമപ്രകാരം 99.9 ശതമാനം ശുദ്ധതയുള്ള വെള്ളി, സെമി മാനുഫാക്‌ച്വേഡ്,...

കടല്‍രക്ഷാപ്രവര്‍ത്തനത്തിന് കുറ്റമറ്റ സംവിധാനം – മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലം : കടലില്‍പോകുന്നവരുടെ സുരക്ഷഉറപ്പാക്കുന്നതിന്അനുയോജ്യമായ രക്ഷാപ്രവര്‍ത്തനസംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കടലില്‍ കാണാതായ കൊല്ലം സ്വദേശി ഗൗതംകൃഷ്ണയുടെ വീട്ടില്‍ വനംവകുപ്പ് മന്ത്രി ഷിബുബേബിജോണുമൊത്ത് മുഖ്യമന്ത്രി സന്ദര്‍ശിച്ചു . പ്രതികൂല കാലാവസ്ഥയേയും മറികടന്നുള്ള...
- Advertisment -

Most Popular

- Advertisement -