Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരു ബാങ്ക്...

ബെംഗളൂരു ബാങ്ക് വാഹനം കൊള്ളയടിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ ; സംഘത്തിൽ മലയാളിയും

ബെംഗളൂരു : ബെംഗളൂരുവിൽ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ഏഴുകോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഗോവിന്ദരാജ നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഒരാൾ .അറസ്റ്റിലായ രണ്ടാമത്തെയാൾ മലയാളിയാണ് .ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനാണിയാൾ .ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്നു രാജിവച്ചത്.

അഞ്ച് പേരടങ്ങുന്നതാണ് കവർച്ച സംഘമെന്ന് ബെം​ഗളൂരു പൊലീസ് അറിയിച്ചു.ഏറെ നാളായി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയതെന്നും പൊലീസ് പറയുന്നു.സംഘം കവർന്ന പണം ചെന്നൈയിൽ നിന്ന് പോലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപയുമായുള്ള വാഹനം ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന തടഞ്ഞുനിർത്തി കൊള്ളയടിച്ചത്.രേഖകളും പണവും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വാഹനം തടഞ്ഞ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലത്ത് വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

കൊല്ലം : കൊല്ലം ചവറയിൽ വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ.ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെ മകൻ വേണു മർദ്ദിച്ച ദൃശ്യം ഹോം നഴ്‌സ് പകർത്തുകയായിരുന്നു. ചവറ കെഎംഎംഎല്ലിലെ തൊഴിലാളിയാണ് വേണു....

യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ ഒരാളെ ആറന്മുള പോലീസ്  അറസ്റ്റ് ചെയ്തു

ആറന്മുള : പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി സ്വദേശിയായ യുവാവിന്റെ 46 ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ ഒരാളെ ആറന്മുള പോലീസ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തു. ഭോപ്പാൽ...
- Advertisment -

Most Popular

- Advertisement -