Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതദ്ദേശ അദാലത്ത്...

തദ്ദേശ അദാലത്ത് : ഇതുവരെ ലഭിച്ചത് 800 ഓൺലൈൻ പരാതികൾ

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയിൽ 22ന്  നടക്കുന്ന തദ്ദേശ അദാലത്തിലേക്ക് ഓൺലൈനായി ഇതുവരെ ലഭിച്ച അപേക്ഷകൾ എണ്ണൂറോളം. ജില്ലയിലെ അദാലത്ത്  ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ രാവിലെ 8.30 നാണ് ആരംഭിക്കുക. മന്ത്രി പങ്കെടുക്കുന്ന അദാലത്ത് വേദിയിൽ ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനും പരിഹാരം കാണാനുമുള്ള സംവിധാനം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കി വരികയാണ്.

ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ട 130 പരാതികൾ ലഭിച്ചിട്ടുണ്ട്.പബ്ലിക് അമിനിറ്റീസ് എന്ന വിഭാഗത്തിലാണ് ഏറ്റവും അധികം പരാതികൾ ഓൺലൈനായി ലഭിച്ചിട്ടുള്ളത്. 483 പരാതികളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ  പരാതികള്‍, വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ്  പരിഗണിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗായിക എസ്. ജാനകി അന്തരിച്ചു

ബംഗ്ലൂർ: വിഖ്യാത ഗായിക എസ് ജാനകി(88) അന്തരിച്ചു. ഇന്ത്യയിലെ  മികച്ച പിന്നണി ഗായികമാരിൽ ഒരാളായിരുന്നു എസ് ജാനകി. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം....

ഐടി പാർക്കിൽ മദ്യം:സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

തിരുവനന്തപുരം : ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തീരുമാനത്തെ പ്രതിപക്ഷ എംഎൽഎമാർ സമിതിയിൽ എതിർത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. ഐടി...
- Advertisment -

Most Popular

- Advertisement -